കേരള ബഡ്ജറ്റ് കർഷകരോട് നീതി പുലർത്തിയില്ല കത്തോലിക്കാ കോൺഗ്രസ്സ്


കൊച്ചി - കേരള സർക്കാരിന്റെ 2020 ലെ ബഡ്ജറ്റ് സങ്കിർണ പ്രശ്നങ്ങളായ വളർച്ച മുരടിപ്പ്,കടക്കെണി,വന്യജീവി ആക്രമണം തോട്ടം മേഖല പ്രതിസന്ധി എന്നിവയ്‌ക്കൊന്നും പരിഹാരം ഇല്ലാത്തതിനാൽ കർഷക വിരുദ്ധവും, സാധാരണ ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നതുമാണെന്ന് കത്തോലിക്ക കോൺഗ്രസ്. വൻ കടബാധ്യത മൂലം ജീവിതം വഴിമുട്ടി നിൽക്കുന്ന കർഷകരെ സംരക്ഷിക്കുവാനായി ഒരു തുകയും മാറ്റി വച്ചിട്ടില്ല എന്നതും ഏറെ നിരാശനകമാണെന്ന് സമിതി വിലയിരുത്തി. കുട്ടനാട്,ഇടുക്കി, വയനാട്‌ പാക്കേജുകൾ സ്വാഹതാര്ഹമാണ് എന്നാൽ മലബാർ ഉത്തര മലബാർ മേഖലകളെ പൂർണമായി ഒഴിവാക്കിയതും, കാർഷിക ഉത്പന്നങ്ങൾ തറവില പ്രഖ്യാപിച്ചു സഭരിക്കുവാനുള്ള പദ്ധതികൾ ബഡ്ജറ്റിൽ ഉള്പെടുത്താത്തതും, റബ്ബർ വികസന ഫണ്ടിൽ തുക അനുവദിക്കാത്തതും നിരാശാജനകമാണ്. വന്യമൃഗ ശല്യം മൂലം ദുരിതമനുഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികളോ , വന്യമൃഗങ്ങളെ വനത്തിൽ തന്നെ സംരക്ഷിക്കുന്നതിന് വേണ്ടി നടപ്പാക്കേണ്ട റെയിൽ ഫെൻസിങ്ങ് ഉൾപ്പെടെയുള്ള പദ്ധതികൾക്കായുള്ള തുക മാറ്റി വെക്കലോ ഇല്ലാത്തതും ഈ ബഡ്ജറ്റിനെ ജന വിരുദ്ധമാക്കുന്നു . കർഷകർക്ക് സൗജന്യമായി ജലസേചനത്തിനുള്ള യാതൊരു വിധ പദ്ധതികളും ഈ ബഡ്ജറ്റിൽ ഇല്ല . മാത്രമല്ല കർഷക ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കലും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ഭുമിയുടെ ന്യായവില, ഭൂ നികുതി എന്നിവ വർദ്ധിപ്പിക്കാനുള്ള ബഡ്ജറ്റ് തീരുമാനം പ്രതിഷേധാർഹമാണ് . ഭൂമിയുടെ ന്യായവില വർദ്ധിപ്പിക്കുന്നത് അധിക നികുതി ബാധ്യതക്ക് ഇട വരുത്തും . ഇപ്പോൾ തന്നെ ഏതാണ്ട് നിഛലമായ ഭൂമി ക്രയവിക്രയം കൂടുതൽ ശോചനീയാവസ്ഥയിലേക്കു നയിക്കും . ബഡ്ജറ്റ് പാസ്സാക്കുന്നതിനി മുൻപായി ഈ കാര്യങ്ങൾ കൂടി പരിഗണിച്ചു മാന്ദ്യത്തിൽ ആയ കാർഷികമേഖലയ്ക്ക് പുത്തനുണർവ് നൽകുവാനുള്ള ഭേദഗതികൾ ഉൾക്കൊള്ളിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതിന്റെ പ്രത്യക്ഗാതം അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും കത്തോലിക്കാ കോൺഗ്രസ് മുന്നറിയിപ്പ് നൽകി കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ . ബിജു പറയന്നിലം അദ്ധ്യക്ഷത വഹിച്ച കേന്ദ്ര വർക്കിംഗ് കമ്മറ്റി യോഗത്തിൽ ഡയറക്ടർ ഫാ . ജിയോ കടവി , ജനറൽ സെക്രട്ടറി അഡ്വ . ടോണി പുഞ്ചക്കുന്നേൽ , ട്രെഷറർ പി .ജെ . പാപ്പച്ചൻ , ഭാരവാഹികളായ സാജു അലക്സ് ജോയി മുപ്രപ്പിള്ളി , ഡോ ജോസ്കുട്ടി ജെ ഒഴുകയിൽ, ബെന്നി ആന്റണി , തോമസ് പീടികയിൽ ,ആന്റണി എൽ തൊമ്മാന, ജോർജ് കോയിക്കൽ , തൊമ്മി പിടിയത്ത് , തുടങ്ങിയവർ പ്രസംഗിച്ചു .