A PHP Error was encountered

Severity: Warning

Message: getimagesize(http://www.catholiccongress.org/files/output/news/1593150615_uae charterd flight.jpg): failed to open stream: HTTP request failed! HTTP/1.1 400 Bad Request

Filename: views/news_details.php

Line Number: 56

Backtrace:

File: /home/dh_deikij/catholiccongress.org/application/views/news_details.php
Line: 56
Function: getimagesize

File: /home/dh_deikij/catholiccongress.org/application/controllers/Welcome.php
Line: 286
Function: view

File: /home/dh_deikij/catholiccongress.org/index.php
Line: 315
Function: require_once

യുഎഇ കത്തോലിക്ക കോൺഗ്രസ്സ് ഒരുക്കിയ വിമാനം ഇന്നെത്തും


കാത്തലിക് കോൺഗ്രസ്സ് UAE  ഒരുക്കിയ ആദ്യത്തെ ചാർട്ടേർഡ് ഫ്ലൈറ്റ് ഇന്ന്, ജൂൺ 26 നു ഷാർജ വിമാനത്താവളത്തിൽനിന്ന് നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെടും. 
 
കോവിഡ് വ്യാപനം തടയാനായി യാത്രാവിമാനങ്ങൾ റദ്ദാക്കിയതിനാൽ യാത്രമുടങ്ങി ദുരിതത്തിലായ നിസ്സഹായരും അത്യാവശ്യക്കാരുമായവർക്കുവേണ്ടിയാണ് കാത്തലിക് കോൺഗ്രസ്സ് UAE ചാർട്ടേർഡ് വിമാനസർവീസ് ആരംഭിച്ചത്. 
 
ആദ്യത്തെ  വിമാനത്തിൽ 168 പേർ  യാത്ര ചെയ്യുന്നുണ്ട്. വികാരിയേറ്റ് ഓഫ് സതേൺ അറേബ്യായിലെ എല്ലാ ഇടവകകളിൽനിന്നും കേരളത്തിലെ 13 രൂപതകളിൽ നിന്നുമുള്ളവർക്കും ഈ  ആദ്യ ചാർട്ടേർഡ്  വിമാനത്തിൽ യാത്രചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്. 
 
 നാട്ടിലെത്താനാവാതെ  ദുരിതത്തിലായിരിക്കുന്ന  പ്രവാസികൾക്കു വേണ്ടി ചെയ്യുന്ന ഈ  നിസ്വാർത്ഥ സേവനം UAE യിലെ ഭാവി പ്രവർത്തനങ്ങൾക്കും പ്രചോദനമാകും എന്ന്  കാത്തലിക് കോൺഗ്രസ്സ് UAE യുടെ പ്രസിഡന്റ് ബെന്നി പുളിക്കേക്കര പ്രത്യാശിക്കുന്നു. 
 
ഈ സേവനത്തിന് അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും   സഹകരിക്കുകയും ചെയ്ത സതേൺ അറേബ്യായുടെ  ബിഷപ്പ്  പോൾ ഹിൻഡർ പിതാവിനും, PPE  കിറ്റ് സ്പോൺസർ ചെയ്യുകയും മറ്റു സഹായസഹകരണങ്ങൾ നൽകുകയും ചെയ്ത സെന്റ് മേരീസ് ദുബായ് പള്ളിയുടെ വികാരി ഫാ. ലെന്നി കോന്നുള്ളി, ഫാ.അലക്സ് വാച്ചാപറമ്പിൽ, മറ്റു ഇടവകകളിലെ വൈദികർ എന്നിവർക്ക് കാത്തലിക് കോൺഗ്രെസ് UAE പ്രസിഡന്റ്  പ്രത്യേകം നന്ദി അറിയിച്ചു.
 
ജനറൽ സെക്രട്ടറി രഞ്ജിത് ജോസഫ്, വൈസ്  പ്രസിഡണ്ട് രാജീവ് എബ്രഹാം, ട്രെഷറർ മജോ ആന്റണി, മീഡിയ ഇൻ ചാർജ് ലിജു ചാണ്ടി, പ്രൊജക്റ്റ് കോർഡിനേറ്റർ സന്തോഷ് മാത്യു, കാത്തലിക് കോൺഗ്രസ്  UAE യുടെ വർക്കിങ് കമ്മിറ്റി ഭാരവാഹികൾ,  UAE SMCA കമ്മിറ്റി ഭാരവാഹികൾ,  എന്നിവരുടെ  ആത്മാർത്ഥമായ അദ്ധ്വാനവും നിസ്വാർത്ഥ സേവനത്തിനുള്ള സന്നദ്ധതയുമാണ് ഈ പ്രവർത്തനങ്ങളുടെ വിജയത്തിന് പിന്നിലുള്ള ശക്തി. 
 
കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കുന്നതിനായി എല്ലാ രൂപതകളിലും കാത്തലിക് കോൺഗ്രസ്  ഹെൽപ്  ഡെസ്ക് രൂപീകരിച്ചതായി ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അറിയിച്ചു.