കാർഷികമേഖലയിലെ കത്തോലിക്ക കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ മികവുറ്റത് : കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി


കാർഷികമേഖലയിലെ കത്തോലിക്ക കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ മികവുറ്റത് : കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊച്ചി:കാർഷിക മേഖലയെ പുനരുദ്ധരിക്കാൻ ഉതകുന്ന രീതിയിൽ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങൾ മാതൃകാപരവും അഭിനന്ദനാർഹവുമാന്നെന്ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ  മാർ ജോർജ് ആലഞ്ചേരി. ഹരിത സമൃദ്ധം  പദ്ധതിയുടെ ഭാഗമായി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ കൃഷി വകുപ്പുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന വരുന്ന പച്ചക്കറി വിത്ത് വിതരണ പദ്ദതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദ്ദിനാൾ. കൃഷി വകുപ്പിൽ നിന്ന് ലഭിച്ച വിത്തുകൾ അഭിവന്ദ്യ ജോർജ് ആലഞ്ചേരി പിതാവ് ഗ്ലോബൽ പ്രസിഡന്റ് അഡ്വക്കേറ്റ് ബിജു പറയന്നിലത്തിന് കൈമാറി. കോവിഡ് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെ അതിജീവിക്കുവാൻ ഭക്ഷ്യ സ്വയംപര്യാപ്തയിലേക്ക് നമ്മുടെ കുടുംബങ്ങൾ എത്തേണ്ടത് അനിവാര്യമാണെന്നും അഭിവന്ദ്യ പിതാവ് കൂട്ടിച്ചേർത്തു.
കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ  ആനുകൂല്യങ്ങൾ കർഷകരിലേയ്ക്ക് എത്തിക്കുന്നതിനും കർഷകന്റെ ഉല്പന്നങ്ങൾക്ക് മതിയായ വില ഉറപ്പുവരുത്തുന്നതിനും കത്തോലിക്ക കോൺഗ്രസ് ശ്രദ്ധ നൽകമെന്നും അഭിവന്ദ്യ പിതാവ് ഓർമ്മപ്പെടുത്തി