സാമ്പത്തിക സംവരണം അട്ടിമറിക്കരുത്:മാർ ആൻഡ്രൂസ് താഴത്തു.


സമുദായ സ്വരം സർക്കാർ മാനിക്കണം : മാർ ആൻഡ്രൂസ് താഴത്ത് സാമ്പത്തിക സംവരണം അട്ടിമറിക്കരുത് എന്നും സമുദായത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കത്തോലിക്കാ കോൺഗ്രസ് സമരങ്ങൾ സർക്കാർ ഗൗരവത്തോടെ പരിഗണിക്കണമെന്നും അല്ലാത്തപക്ഷം ക്രൈസ്തവ സമൂഹം ഒറ്റക്കെട്ടായി പ്രശ്നപരിഹാരത്തിന് മറ്റു മാർഗങ്ങൾ തേടുമെന്നും തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് . കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ സാമ്പത്തിക സംവരണം പൂർണ്ണമായും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗക്കാർക്കുള്ള പത്തു ശതമാനം സംവരണം പൂർണമായും നിബന്ധനകൾ കൂടാതെ നടപ്പിലാക്കണം എന്ന്‌ ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. കോവിഡിന്റെ പ്രത്യാഘാതത്താൽ ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നു എന്നുള്ള വസ്തുതയ്ക്ക് മുൻതൂക്കം നൽകി സർക്കാർ കൂടുതൽ ജനോപകാരപ്രദമാ കണമെന്നും ആർച്ചുബിഷപ്പ് ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് ഉയർത്തുന്ന സമുദായ പ്രശനങ്ങൾ നിലനില്പിന് അനിവാര്യം ആണെന്ന് കോട്ടയം അതിരൂപത വികാരി ജനറാൾ മോൺ മൈക്കിൾ വെട്ടിക്കാട്ട്. ഉപവാസ സമരത്തിന് നേതൃത്വം നൽകുന്ന ഗ്ലോബൽ പ്രസിഡന്റ്‌ ബിജു പറയന്നിലത്തിന് ഷാൾ അണിയിച്ചു സമരത്തിന് നയിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമരത്തിൽ ഗ്ലോബൽ ഭാരവാഹികളായ സാജു അലക്സ്‌, തോമസ് പീടികയിൽ, പ്രോഫ ജാൻസൺ ജോസഫ്, ബെന്നി ആന്റണി എന്നിവർ ഉപവാസം അനുഷ്ടിച്ചു. സമരത്തിന് പിന്തുണ നൽകി ജനറൽ സെക്രട്ടറി ടോണി പുഞ്ചകുന്നേൽ, പി ജെ പാപ്പച്ചൻ, ഫാ മനോജ്‌ പാലക്കുടി, വർഗീസ് കൊയ്രൂകര, പത പ്രസിഡന്റ്‌മാരായ ദേവസിയ കൊങ്ങോല, ബിജു കുണ്ടുകുളം, വര്ഗീസ് ആന്റണി, രാജീവ്‌ കൊച്ചുപറമ്പിൽ, തോമസ് ആന്റണി, ജോമി കൊച്ചുപറമ്പിൽ, ഭാരവാഹികളായ ബിനോയ്‌ ഇടയാടിൽ, ബേബി മുളവേലിപ്പുറം, രാജേഷ് ജോൺ, തങ്കച്ചൻ പൊന്മാൻകെൽ, ജെയിംസ് പെരുമാകുന്നേൽ, ജോയ് കെ മാത്യു, ജോൺ മുണ്ടൻകാവിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഉപവാസ ധരണ സമാപനം ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി നേതാക്കൾക്ക് നാരങ്ങാനീര് നൽകി അവസാനിപ്പിച്ചു.