അഡ്വ.ജോസ് വിതയത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു .
കൊച്ചി - കത്തോലിക്ക കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും അൽമായ നേതാവുമായിരുന്ന അഡ്വ.ജോസ് വിതയത്തിലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ ജോസ് വിതയത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു . എല്ലാവരേയും ഉൾക്കൊള്ളുന്ന, മിതഭാഷിയായ , പക്വതയാർന്ന പൊതുപ്രവർത്തന ശൈലിയുടെ ഉടമയായ ഒരു മനുഷ്യസ്നേഹിയെ ആണ് ജോസ് വിതയത്തിലിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സുപ്രീം കോടതി മുൻ ജഡ്ജ് ജസ്റ്റിസ് . കുര്യൻ ജോസഫ് പറഞ്ഞു. സമുദായത്തിന്റെ  വളർച്ചയ്ക്കായി അക്ഷീണം യത്നിച്ച , കത്തോലിക്ക കോൺഗ്രസിന് നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുള്ള മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായിരുന്ന ജോസ് വിതയത്തിലിന്റെ അകാല വിയോഗം സഭയ്ക്കും സമുദായത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് അദ്ധ്യക്ഷത വഹിച്ചു ഗ്ലോബൽ പ്രസിഡൻറ് അഡ്വ.ബിജു പറയനിലം പറഞ്ഞു .  ജോസ് വിതയത്തിലിന്റെ ഓർമ്മക്കായി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ''മികച്ച സംഘാടക പുരസ്കാരം " ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു . ഗ്ലോബൽ ഡയറക്ടർ റവ. ഫാ. ജിയോ കടവി , സി.ബി.സി.ഐ ലെയ്റ്റി സെക്രട്ടറി ഷെവ. വി.സി.സെബാസ്റ്യൻ , കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളായ എം.എം .ജേക്കബ് , പി.ജെ.പാപ്പച്ചൻ , ഡോ. ജോസ്കുട്ടി ഒഴുകയിൽ , ബെന്നി ആൻറണി ,  അഡ്വ. പി.റ്റി. ചാക്കോ , കെ.പി. ചാക്കപ്പൻ , ജോമി മാത്യു , ആന്റണി എൽ തൊമ്മാന , ജോർജ് കോയിക്കൽ , ജോൺസൻ ആന്റണി , സുനിൽ പി ആന്റണി , രാജീവ് ജോസഫ് , ഡോ. കെ.പി. സാജു , അഡ്വ. വർഗീസ് കോയിക്കര തുടങ്ങിയവർ പ്രസംഗിച്ചു .