ഫാ. സ്റ്റാൻ സ്വാമിയുടെ ദുരൂഹ മരണം , രാജ്യത്തിന്റെ ജനാതിപത്യ ചരിത്രത്തിലെ കറുത്ത ആധ്യായം - കത്തോലിക്ക കോൺഗ്രസ്


ഇന്ത്യയുടെ മനസാക്ഷിയോട് ഭരണകൂടം മറുപടി പറയണം എന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി . പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്ക് വേണ്ടി നിസ്വാർത്ഥമായി സേവനം ചെയ്ത ഒരു മനുഷ്യനെ കിരാതമായ നിയമങ്ങളിലൂടെ അനാവശ്യമായി ജെയിലിൽ അടക്കുകയും , ദാരുണമായ മരണത്തിനു വിട്ടു കൊടുക്കുകയും ചെയ്ത സർക്കാർ നടപടി ദുരൂഹമാണ് .ഇതിന്റെ പിന്നിലെ ഗൂഢ ശക്തികളെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം . ഇന്ത്യയുടെ വികസനത്തിന് , പാവങ്ങളുടെ പക്ഷം ചേർന്ന് ദുര്ബലര്ക്കു നിസ്വാർത്ഥമായി വേണ്ടി പ്രവർത്തിച്ച മിഷനറിമാരോട് ഭരണകൂടങ്ങൾ നടത്തുന്ന കടത്തപരമായ സമീപനങ്ങളും നിയമങ്ങളും ഇനിയും തുടരാൻ അനുവദിച്ചു കൂടാ . തെറ്റായ പ്രചാരണങ്ങളിൽ വീണ് കള്ളക്കേസുകളിൽ കുടുക്കുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ സമീപനം നാടിനാപത്താണ് . കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു . സർക്കാരിന്റെ ക്രൂരമായ സമീപനത്തിൽ ജീവൻ നഷ്ടപ്പെട്ട ഫാ സ്റ്റാൻ സ്വാമിയോടുള്ള ആദര സൂചകമായി കത്തോലിക്ക കോൺഗ്രസിന്റെ മുഴുവൻ സമിതികളും കരിദിനമായി ഇന്ന് ആചരിക്കുമെന്ന് പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം , ജനറൽ സെക്രട്ടറി രാജീവ് ജോസഫ് എന്നിവർ അറിയിച്ചു .  ഭരണകൂട ഭീകരതയുടെ ഇരയായ ഫാ. സ്റ്റാൻ സ്വാമിയുടെ മരണം കറുത്ത അധ്യായമായി ചരിത്രത്തിൽ രേഖപ്പെടുത്തും .