ഡൽഹിയിലെ ദേവാലയം നശിപ്പിച്ചത് അപലനീ യം -കത്തോലിക്ക കോൺഗ്രസ്.


കോട്ടയം : ഡൽഹിയിലെ ലിറ്റിൽ ഫ്ലവർ ദേവാലയം സർക്കാർ ഇടിച്ചു നിരത്തിയത് അപലപനീയമാണെന്നും ആരാധന സ്വാതന്ത്ര്യത്തിനും മതേതര
മൂല്യങൾക്കുമേറ്റ വലിയ  മുറിവാണെന്നും കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ്‌ അഡ്വ ബിജു പറയന്നിലം.കോട്ടയം ഗാന്ധി സ്ക്വയറിൽ കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി നടത്തിയ പ്രതിഷേധ ധർണ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
 
ആയിരക്കണക്കിന് വിശ്വാസികൾ ദിവ്യബലി അർപ്പിച്ചിരുന്ന ആരാധനാലയമാണ് ഏകപക്ഷീയമായി നശിപ്പിക്കപ്പെട്ടത്.ഇതേ പ്രദേശത്തു സമാനസ്വഭാവമുള്ള കെട്ടിടങ്ങളും മറ്റ് ആരാധനാലയങ്ങളും നിലനിൽക്കേ ക്രൈസ്തവ ദേവാലയം മാത്രം തെരഞ്ഞുപിടിച്ചു ഇടിച്ചു പൊളിച്ചതിലെ നിഗൂഢതയും ഗൂഡലോചനയും കേന്ദ്ര സർക്കാർ അനേഷിക്കണമെന്ന്  അഡ്വ ബിജു പറയന്നിലം ആവശ്യപ്പെട്ടു.ഈ ദേവാലയത്തിലെ ക്രൈസ്തവർക്ക്‌ ആരാധന നടത്തുവാൻ സർക്കാർ ചെലവിൽ ദേവാലയം പുനർനിർമിച്ചു നൽകണം. ഭാരതത്തിന്റെ തലസ്ഥാനത്തു ക്രൈസ്തവർക്കേറ്റ മുറിവ് സർക്കാരിന്റെ ഭാഗത്തു നിന്ന് തന്നെ ഉണ്ടായത് നീതികേട് ആണ്.ഡൽഹിയിലെ വിശ്വസികൾക്ക് കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ദേവാലയം പൊളിച്ച നടപടിയിൽ ലോകമെമ്പാടുമുള്ള വിശ്വാസികൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ, രൂപതാ,യൂണിറ്റ് സമിതികൾ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.
കോട്ടയത്തു നടന്ന പ്രതിഷേധ സമരത്തിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ്‌ കൊച്ചുപറമ്പിൽ, വൈസ് പ്രസിഡന്റ്റുമാരായ തോമസ് പീടികയിൽ, രാജേഷ് ജോൺ, സെക്രട്ടറി വർഗീസ് ആന്റണി, ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ്‌ അഡ്വ പി പി ജോസഫ്, ജോൺ മുണ്ടൻകാവിൽ,ജോയി    പാറപ്പുറം,സോളമൻ പാലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.