പാലാ രൂപതയുടെ പ്രഖ്യാപനം ജീവന്റെ മഹത്വത്തെ ഉയർത്തിക്കാട്ടുന്നത് - കത്തോലിക്ക കോൺഗ്രസ്


പാലാ രൂപതയുടെ പ്രഖ്യാപനം ജീവന്റെ മഹത്വത്തെ ഉയർത്തിക്കാട്ടുന്നത് - കത്തോലിക്ക കോൺഗ്രസ്

കൊച്ചി - കുടുംബവര്‍ഷാചരണത്തിന്‍റെ ഭാഗമായി പാലാ രൂപത തങ്ങളുടെ കുടുംബങ്ങള്‍ക്കു പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ജീവന്റെ മഹത്വത്തെ ഉയർത്തിക്കാട്ടുന്നതാണെന്നും , പദ്ധതിയെ കത്തോലിക്ക കോൺഗ്രസ് പൂർണ്ണമായി പിന്തുണക്കുന്നുവെന്നും  കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി . കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണ് എന്ന ക്രൈസ്തവീകമായ കാഴ്ചപ്പാടിനൊപ്പം , ഓരോ കുഞ്ഞിന് ജന്മം നൽകുമ്പോഴും സർവ്വശക്തനായ ദൈവത്തിന്റെ സൃഷ്ടി കർമ്മത്തിൽ മാതാപിതാക്കൾ പങ്കാളികളാവുകയാണ് എന്ന ദർശനം കൂടി സമൂഹത്തിനു നൽകുന്നതാണ് ഇത് .
 
കത്തോലിക്ക സഭ ആരംഭകാലം മുതൽ സമൂഹത്തിന്റെ സമഗ്രപുരോഗതിക്ക് വേണ്ടി ചെയ്തു വരുന്ന പ്രവർത്തനങ്ങളുടെ തുടർച്ച മാത്രമാണ് പാല രൂപതയിൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ക്ഷേമ പദ്ധതികൾ എന്നും ഇത് വിവാദമാക്കാനുള്ള ചില തല്പര കക്ഷികളുടെ ഗൂഢ ശ്രമങ്ങൾ പൊതുസമൂഹം തിരിച്ചറിയണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു . സഭയുടെ പ്രഖ്യാപിത പഠനങ്ങളുടെയും നിലപാടുകളുടെയും ഭാഗമായാണ് ഇപ്പോൾ പദ്ധതികൾ നടപ്പിലാക്കുന്നത്.
 
ഗർഭച്ഛിദ്രവും കൃത്രിമ മാർഗ്ഗങ്ങളിലൂടെയുള്ള ജനനനിയന്ത്രണവും ജീവന്റെ മഹത്വത്തെ നിരാകരിക്കുന്നതും ദൈവീക പദ്ധതിയുടെ ലംഘനവുമാകയാൽ സഭ അംഗീകരിക്കുന്നില്ല .  സ്വാഭാവിക മാർഗ്ഗങ്ങളിലൂടെ ഉള്ള ജനന നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയ സമൂഹമാണ് കേരളത്തിലെ ക്രിസ്ത്യാനികൾ പൊതുവിലും , കത്തോലിക്കരും . അതിന്റെ ഫലമായി കത്തോലിക്ക സമുദായത്തിന്റെ ശരാശരി കുടുംബ ജനനന നിരക്ക് 1.6.ലേക്ക് താഴ്ന്നിരിക്കുകയാണ് .എന്നാൽ കേവലം 1.ശതമാനത്തിലും താഴെ  കുടുംബങ്ങളിൽ മാത്രമാണ് കുട്ടികളുടെ എണ്ണം മൂന്നോ അതിലധികവുമായി ഉയർന്നിരിക്കുന്നത് . അതുകൊണ്ട് ഇപ്രകാരമുള്ള വലിയ കുടുംബങ്ങളിലെ  കുട്ടികളുടെ വിദ്യാഭ്യാസം , ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും ഉണ്ടായേക്കുന്ന  വലിയ  പണബാധ്യതയിൽ  അവർക്കു  ചെറിയൊരു കൈത്താങ്ങാകുവാനും ,പിന്തുണ നൽകുന്നതിനുമായിട്ടാണ് പാലാ രൂപതയിൽ നിന്നും തികച്ചും മനുഷ്യത്വ പരമായ ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നു കത്തോലിക്ക കോൺഗ്രസ് വിലയിരുത്തി .
 
  ഇത് ഒരു വിവാദമാക്കുന്നതിനു പിന്നിലുള്ളത് , മനുഷ്യസ്നേഹമോ രാജ്യത്തിന്റെ വളർച്ചയോടുള്ള താല്പര്യമോ അല്ല , മറിച് തികഞ്ഞ സഭ വിരോധം മാത്രമാണ് . അതുകൊണ്ടു തന്നെ വിശ്വാസ സമൂഹം ഇത്തരം വില കുറഞ്ഞ പ്രതികരണങ്ങളെ അവഗണിക്കും .  
 
കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ . ബിജു പറയന്നിലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  യോഗത്തിൽജനറൽ സെക്രട്ടറി രാജീവ്‌ കൊച്ചുപറമ്പിൽ, ട്രഷറർ ഡോ ജോബി കാക്കശേരി,   ഭാരവാഹികളായ  , അഡ്വ . പി .ടി . ചാക്കോ ,ജോമി മാത്യു  തോമസ് പീടികയിൽ , ഡോ. ജോസുകുട്ടി ജെ ഒഴുകയിൽ , മാത്യു സി.എം ,  രാജേഷ് ജോൺ , ടെസ്സി ബിജു , ബേബി നെട്ടനാനിക്കൽ ,  ബെന്നി ആന്റണി , ജോബി നീണ്ടുകുന്നേൽ , ബിറ്റി നെടുനിലം, ഫീസ്റ്റി മാമ്പിള്ളി , കെ ഡി ലൂക്ക,    റിൻസൻ മണവാളൻ , ഐപ്പച്ചൻ തടിക്കാട്ട് , ജോസ് കുട്ടി മാടപ്പള്ളി , വർഗീസ് ആന്റണി , ബാബു കദളിക്കാട്ട് , ചാർളി മാത്യു , ജേക്കബ് കാരാമയിൽ , വർക്കി നിരപ്പേൽ , അഡ്വ . ഗ്ലാഡിസ് ചെറിയാൻ , ട്രീസ ലിസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു .