ക്രൈസ്തവ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത* : *മാർ ആലഞ്ചേരി* യുണൈറ്റഡ് ക്രിസ്ത്യൻ ലെയ്റ്റി കൗൺസിൽ രൂപീകരിക്കും.


കോട്ടയം : ഭാരതത്തിൽ വർദ്ധിച്ചു വരുന്ന  ക്രൈസ്തവ പീഡനങ്ങൾ  കൂട്ടായ ശ്രമത്തിലൂടെ മാത്രമേ അതിജീവിക്കുവാൻ സാധിക്കുകയുള്ളു  എന്നും , ക്രൈസ്തവ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും  സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. 
കേരളത്തിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കുവാൻ വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ അൽമായർ ഒറ്റക്കെട്ടായി പ്രവർത്തിക്കണം . ക്രൈസ്തവ വിഭാഗങ്ങളുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റവും , ഒറ്റപ്പെടുത്തുവാനുള്ള സംഘടിത ശ്രമവും , മാധ്യമങ്ങളിലൂടെയുള്ള ദുഷ്പ്രചരണങ്ങളും നേരിടുന്നതിനായി മുഴുവൻ ക്രൈസ്തവ വിഭാഗങ്ങളും ഒരുമിച്ച് നിന്ന് പോരാടണമെന്ന്  കർദിനാൾ ഓർമിപ്പിച്ചു .
 കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേത്യത്വത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ  നടന്ന വിവിധ  ക്രൈസ്തവ സമുദായ നേതാക്കളുടെ  സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കർദ്ദിനാൾ . 
മതേതര രാജ്യമായ  ഇന്ത്യയിൽ  വ്യാജ ആരോപണങ്ങൾ ഉയർത്തി മതപരിവർത്തന  നിരോധന നിയമങ്ങൾ  കൊണ്ടുവന്നും, ക്രൈസ്തവ  സ്ഥാപനങ്ങൾ  ആക്രമിച്ചും ഭാരതത്തിലെ ക്രൈസ്തവർക്കിടയിൽ  വലിയ ആശങ്ക ഉയർത്തുകയാണ്. ക്രിസ്‌മസ്‌ ആഘോഷങ്ങൾ  പോലും തടസ്സപ്പെടുത്തിയും , അരക്ഷിതാവസ്ഥ  സ്യഷ്ടിക്കുന്ന സമീപനങ്ങളെ നിസ്സാരമായി കാണുവാൻ സാധിക്കുകയില്ല.   ഇന്നത്തെ  സാഹചര്യത്തിൽ  വിവിധ ക്രൈസ്തവ അല്മായ നേത്യത്വങ്ങൾ  ഒരുമിച്ച്  മുന്നേറുന്നത് ഏറെ അഭിനന്ദനീയമാണെന്നും  കർദ്ദിനാൾ  പറഞ്ഞു.
വിശ്വാസതീഷ്‌ണയുടെ മഹത്വം  അല്മായരുടെ  ഇടയിലുള്ള ഐക്യം കൊണ്ടും സാഹോദര്യം  കൊണ്ടും ലോകത്തിനു പ്രകടമാകണമെന്ന് മുഖ്യപ്രഭാഷണം  നടത്തിയ കുരിയ ബിഷപ് മാർ സെബാസ്ററ്യൻ വാണിയപ്പുരക്കൽ പറഞ്ഞു. കേരളത്തിലെ ക്രൈസ്തവ  വിഭാഗങ്ങൾക്കിടയിൽ ഐക്യത്തിനും കൂട്ടായ പ്രവർത്തനത്തിനുമായി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി  അക്ഷീണം പ്രയത്നിക്കുമെന്ന് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ഗ്ലോബൽ പ്രസിഡൻറ്  അഡ്വ ബിജു പറയന്നിലം  പറഞ്ഞു .എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും ഒന്ന് ചേർന്ന് 'യുണൈറ്റഡ് ക്രിസ്ത്യൻ ലെയ്റ്റി കൗൺസിൽ' ആരംഭിക്കുന്നതിന് തീരുമാനിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു.
 
യാക്കോബായ സഭ സെക്രട്ടറി അഡ്വ . പീറ്റർ കെ ഏലിയാസ് , 
ലാറ്റിൻ അസോസിയേഷൻ ജന . സെക്രട്ടറി  അഡ്വ . ഷെറി ജെ തോമസ് , മാർത്തോമ്മ സഭ സെക്രട്ടറി പി കെ അച്ചൻകുഞ്ഞ്,
കൽദായ സിറിയൻ ട്രസ്റ്റ് ചെയർമാൻ ശ്രീ. ടെന്നി സി. എൽ, കത്തോലിക്ക കോൺഗ്രസ്‌ ഡയറക്ടർ ഫാ ജിയോ കടവി, കത്തോലിക്ക കോൺഗ്രസ്‌ ജനറൽ സെക്രട്ടറി രാജീവ്‌ കൊച്ചുപറമ്പിൽ,
കെ.സി. എഫ് . പ്രസിഡൻ്റ് പ്രൊഫ. കെ. എം. ഫ്രാൻസീസ് ,
സീറോ മലബാർ സഭ കുടുംബ കൂട്ടായ്മ സെക്രട്ടറി ഡോ. ഡെയ്സൻ പാണങ്ങാടൻ, എസ്.എം.സി.സി. 
യു എസ് . എ. പ്രസിഡൻ്റ് ശ്രീ. സിജിൽ പാലക്കലോടി  എന്നിവർ സന്ദേശങ്ങൾ നൽകി .
 ഭാരവാഹികളായ  ഡോ. ജോബി കാക്കശ്ശേരി , ജോമി മാത്യു , ടെസ്സി ബിജു , ആൻറണി മനോജ് , ജോബി 
നീണ്ടുകുന്നേൽ ,  ഡോ. ജോസ്കുട്ടി ജെ ഒഴുകയിൽ, തോമസ് പീടികയിൽ , രാജേഷ് ജോൺ, ബെന്നി ആന്റണി,വർഗീസ് ആന്റണി, ഐയ്പ്പച്ചൻ തടിക്കാട്ടു, ഫ്രാൻസീസ് മൂലൻ , ഷിജി ജോൺസൻ തുടങ്ങിയവർ പ്രസംഗിച്ചു .
ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കർദിനാൾ കേക്ക് മുറിച്ചു.