റവ ഡോ ഫിലിപ്പ് കവിയിൽ കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ ഡയറക്ടർ 
കൊച്ചി : കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതിയുടെ പുതിയ ഡയറക്ടർ ആയി തലശ്ശേരി അതിരൂപതാംഗമായ
റവ ഫാ ഡോ ഫിലിപ്പ് കവിയിൽ നിയമിതനായി.
 
തലശ്ശേരി അതിരൂപതയിലെ ചന്ദനക്കാംപാറ ഇടവകാംഗമായ അദ്ദേഹം കത്തോലിക്ക കോൺഗ്രസ്‌ തലശ്ശേരി അതിരൂപത ഡയറക്ടർ ആയി പ്രവർത്തിച്ചു വരികയാണ്.
തലശ്ശേരി അതിരൂപത പാസ്റ്ററൽ കോർഡിനേറ്റർ, സന്ദേശഭവൻ പാസ്റ്ററൽ സെന്റർ ഡയറക്ടർ, ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി പ്രസിഡന്റ്‌, അതിരൂപത പ്രെസ്ബിറ്റീരിയൽ കൗൺസിൽ സെക്രട്ടറി, ആർക്കിഎപ്പാർക്കിയൽ കൺസൾട്ട് മെമ്പർ എന്നീ ചുമതലകൾ നിലവിൽ അദ്ദേഹം വഹിക്കുന്നു.
 
ആലുവ പൊന്തിഫിക്കൽ ഇൻസ്ടിട്യൂട്ടിൽ നിന്ന് BTh, ബാംഗ്ലൂർ പൊന്തിഫിക്കൽ ഇൻസ്ടിട്യൂട്ടിൽ നിന്ന് MTh, ജർമ്മനി ഇൻസ്‌ബ്രക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് Doctorate എന്നിവ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
കവിയിൽ ചാക്കോ, ത്രേസ്യമ്മ ദമ്പതികളുടെ പുത്രനായ കവിയിലച്ചൻ 1997 ൽ പൗരോഹിത്യം സ്വീകരിച്ചു..