കർഷക പ്രതിഷേധ ജ്വാല ഉദ്ഘാടനം - മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ


001 കേന്ദ്രങ്ങളിൽ കർഷക പ്രതിഷേധ ജ്വാല തെളിയിച്ച് കത്തോലിക്ക കോൺഗ്രസ് .

 
കൊച്ചി -
നൂറ്റിയഞ്ചാം ജന്മദിനാഘോഷ വേളയിൽ കേരളത്തിലെ
ആയിരത്തൊന്ന് കേന്ദ്രങ്ങളിൽ കർഷക പ്രതിഷേധ ജ്വാലകൾ തെളിയിച്ച് ചരിത്രം കുറിച്ച്  കത്തോലിക്ക കോൺഗ്രസ് .
 
അതിജീവനത്തിനും , നിലനിൽപ്പിനുമായി  പൊരുതുന്ന കർഷകർക സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ,  "വന്യജീവി ആക്രമണങ്ങൾക്കെതിരെയും , റബ്ബർ തുടങ്ങിയ കാർഷികോല്പന്നങ്ങളുടെ അനിയന്ത്രിതമായ വിലയിടിവിലും പ്രതിഷേധിച്ചു കൊണ്ടാണ് കത്തോലിക്ക കോൺഗ്രസിന്റെ കർഷക 
സമരപരമ്പരകളുടെ തുടർച്ചയായി കേരളത്തിലെ 13 രൂപതകളിലായി 1001 കേന്ദ്രങ്ങളിൽ    കർഷക പ്രതിഷേധ ജ്വാലകൾ തെളിയിച്ചത്.  
 
സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങൾക്കും , നിലപാടുകൾക്കുമെതിരെയും , കർഷകരുടെ ന്യായമായ അവകാശങ്ങളെ തിരസ്കരിക്കുന്ന സർക്കാർ സംവിധാനങ്ങൾക്കെതിരേയും വലിയ ഒരു പ്രതിഷേധമായി കർഷക ജ്വാലകളിൽ ആയിരക്കണക്കിന് പേർ അണിചേർന്നു.  
 
1001 കേന്ദ്രങ്ങളിലെ കർഷക പ്രതിഷേധ ജ്വാലകളുടെ ഉദ്ഘാടനം കത്തോലിക്ക കോൺഗ്രസ് ബിഷപ് ലെഗേറ്റ് നിർവ്വഹിച്ചു 
ഗ്ലോബൽ പ്രസിഡന്റ് അഡ്വ . ബിജു പറയന്നിലം , ജനറൽ സെക്രട്ടറി രാജീവ് ജോസഫ് കൊച്ചുപറമ്പിൽ , ട്രഷറർ ഡോ. ജോബി കാക്കശേരി , കർഷക ജ്വാല കോർഡിനേറ്റർമാരായ ഡോ. ജോസ്കുട്ടി ജെ ഒഴുകയിൽ , ബെന്നി ആന്റണി, ജോർജ് കോയിക്കൽ , ബിജു സെബാസ്റ്റ്യൻ , ജീജോ അറക്കൽ ഗ്ലോബൽ - രൂപത - യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ കർഷക പ്രതിഷേധ ജ്വാലയ്ക്കു നേതൃത്വം നൽകി.