ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്ന വിധി: കത്തോലിക്ക കോൺഗ്രസ്‌


 
 
കൊച്ചി : രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിന് ഏറ്റവും സഹായകരമാകുന്നതാണെന്നും, അത് സ്വാഗതർഹമാണെന്നും കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ ലീഗൽ കൗൺസിൽ.
 
തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമന നിർദേശം നൽകേണ്ടത് പ്രധാന മന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാണ് എന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഉത്തരവ് ഇറക്കിയിരുന്നു. ഇത് തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും നിഷ്പക്ഷവുമാക്കുന്നതിനും  ജനാധിപത്യം കാത്തു സൂക്ഷിക്കുന്നതിനും കാരണമാകും.
നിഷ്പക്ഷമായി പ്രവർത്തിക്കുവാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിജ്ഞാബദ്ധമായതിനാൽ ഈ വിധിക്ക് വലിയ പ്രാധാന്യമുണ്ട്.
 
ഒരു ജനാധിപത്യ രാജ്യമെന്ന ശോഭയാണ് ഭാരതത്തിന്റെ മുഖമുദ്ര.അതിന് മങ്ങലേൽപ്പിക്കുന്ന  രാഷ്ട്രീയ ഇടപെടലുകൾ പലപ്പോഴും ഉണ്ടാകുന്നത് ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസത്ത നഷ്ടപ്പെടുത്തുന്നു.
അന്വേഷണ ഏജൻസികളുടെ ഡയറക്ടർ നിയമനങ്ങൾ, മിലിട്ടറി നിയമനങ്ങൾ,ജഡ്ജ് നിയമനങ്ങൾ,തിരഞ്ഞെടുപ്പ് കമ്മീഷൻ,റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ, തുടങ്ങിയവയിൽ സുതാര്യമായ നിയമനങ്ങൾ നടത്തുവാൻ ഭരണഘടന പ്രതിജ്ഞാബദ്ധമാണ്.
പുതിയ വിധി എല്ലാ നിയമനങ്ങൾക്കുമുള്ള ഒരു മാർഗരേഖ യാകുമെന്നും ഉന്നത മൂല്യം പകർന്നു നൽകുമെന്നും കത്തോലിക്ക കോൺഗ്രസ്‌ ലീഗൽ കൗൺസിൽ സമ്മേളനം അഭിപ്രായപ്പെട്ടു.