കർഷകർ തെരഞ്ഞെടുപ്പിൽ തീരുമാനമെടുക്കും . മാർ ജോസ് പുളിക്കൽ


 
 
കോട്ടയം  : കേരളത്തിലെ കാർഷീക മേഖലയിലെ അതീവ ഗൗരവകരമായ പ്രശ്നങ്ങളും , വന്യജീവി ആക്രമണം , റബ്ബർ വിലയിടിവ് , സര്ഫാസി നിയമം - ജപ്തി , നെൽ കർഷകരുടെ പ്രശ്നങ്ങൾ , ഭൂനിയമ പരിഷ്കരണം തുടങ്ങിയ വിവിധ വിഷയങ്ങളും ഉയർത്തി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി കോട്ടയം ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച   കർഷക പ്രതിഷേധ ജ്വാല   കാഞ്ഞിരപ്പിള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കൽ  ഉത്‌ഘാടനം ചെയ്തു . കേരളത്തിലേയും, കേന്ദ്രത്തിലേയും മാറി മാറി വരുന്ന സർക്കാരുകൾ കർഷകരോട് ഒരിക്കലും നീതി പുലർത്തിയിട്ടില്ല . കർഷകർക്ക് സംഘടിക്കാനറിയില്ല എന്നത് സർക്കാരിന്റേയും ഉദ്യോഗസ്ഥരുടേയും മിഥ്യാ ധാരണയാണ് . അതിജീവനത്തിനായി കർഷകർ സംഘടിച്ച് തുടങ്ങിയാൽ ഒരിക്കലും അവരെ പിൻതിരിപ്പിക്കാൻ കഴിയില്ല എന്ന യാഥാർത്ഥ്യം മറന്ന് ധാർഷ്ട്യത്തോടെ മുന്നോട്ട് പോകുന്ന സർക്കാരിനുള ശക്തമായ താക്കീതാണ് കത്തോലിക്ക കോൺഗ്രസിന്റെ കർഷക പ്രതിഷേധ ജ്വാല എന്നത് കർഷക സമൂഹത്തിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ഒരു അടയാളമാണ് . കക്ഷി രാഷ്ട്രീയത്തിനതീതമായി കർഷകർ തെരഞ്ഞെടുപ്പിൽ തീരുമാനമെടുക്കും . സമചിത്തതയോടെ പെരുമാറുന്ന കർഷകരെ അവഗണിച്ച് കൊണ്ട് കേരളത്തിലെ സർക്കാരിന് ഒരു കാലത്തും മുന്നോട്ട് പോകാനാകില്ല എന്നും തിരിച്ചറിയണമെന്നും മാർ പുളിക്കൽ പറഞ്ഞു.
 
റബ്ബർ വിലത്തകർച്ച, നെൽ കർഷക  പ്രശ്നങ്ങൾ,ഭൂമിയുടെ ന്യായ വില വർധന ഉൾപ്പെടെ  സംസ്ഥാന ബജറ്റിലെ കർഷക - ജന വിരുദ്ധ നടപടികൾ തുടങ്ങിയ പ്രധാന വിഷയങ്ങൾ ഉന്നയിച്ചാണ് കർഷക പ്രതിഷേധ ജ്വാലയിൽ നുറ് കണക്കിന് പേർ അണിചേർന്നത് .
 കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
 കേരളത്തിന്റെ വികസനത്തിന് തടസ്സമായി നിൽക്കുന്ന സർക്കാർ നയങ്ങളും , കർഷകരും സാധാരണക്കാരും അനുഭവിക്കുന്ന പ്രതിസന്ധികളും സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങളുടെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്  എന്ന സർക്കാരിനെതിരെയുള്ള ജനകീയ കുറ്റപത്രം അവതരിപ്പിച്ചു . 
 
 റബ്ബറിന് ന്യായവില ഉറപ്പാക്കുമെന്ന സർക്കാരിന്റെ തെരെഞ്ഞെടുപ്പ് വാഗ്ദാനം ഇത് വരെയും നടപ്പിലാക്കാൻ സർക്കാർ തയ്യാറായിട്ടില്ല എന്നത് ഈ സർക്കാർ എത്രത്തോളം കർഷക വിരുദ സർക്കാർ ആണെന്ന് തെളിയിച്ചിരിക്കുകയാണ് എന്നും കേരളത്തിലെ റബർ കർഷകരെ  സംരക്ഷിക്കുവാൻ 200 രൂപ തറവില നിശ്ചയിക്കുവാൻ സർക്കാർ തയ്യാറാകണം എന്നും അഡ്വ ബിജു പറയനിലം ആവശ്യപ്പെട്ടു . ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ വെറുക്കുന്ന തലത്തിലേക് കേരളത്തെ സർക്കാർ എത്തിച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു .
 
കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ . ജോസ്കുട്ടി ജെ ഒഴുകയിൽ വിഷയാവതരണം നടത്തി.
 
 കേരളത്തിലെ ജനങ്ങളുടെ ജീവനും , കൃഷിയും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കുവാൻ ക്രിയാത്മകമായിട്ടുള്ള പദ്ധതികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം . സംസ്ഥാനത്തിന്റെ വികസനത്തിന് തടസം ആയി നില്ക്കുന്ന പട്ടയ വ്യവസ്ഥകളിലെ സങ്കീർണതകൾ ചട്ടങ്ങളിൽ നിന്നും ഒഴിവാക്കുവാൻ നിയമങ്ങൾ ഭേദഗതി ചെയ്യണം . 
 
 
നെല്ലിന് കേന്ദ്ര സർക്കാർ സംഭരണ വില വർദ്ധിപ്പിച്ചപ്പോൾ . സംസ്ഥാന സർക്കാർ സംഭരണ വില കുറയ്ക്കുകയാണ് ചെയ്തത് .  . മാത്രമല്ല സംഭരിച്ച നെല്ലിന്റെ വില ഉപാധികളോടെയാണ് ഇപ്പോൾ നൽകുന്നത് . ഉപാധി രഹിതമായി സർക്കാർ സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് നൽകണം . പുതിയ നെൽ സംഭരണത്തിന് മുന്നോടിയായി നടത്തേണ്ടിയിരിക്കുന്ന മുന്നൊരുക്കങ്ങളൊന്നും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല . ഇത് നെൽ കർഷരെ വീണ്ടും വഞ്ചിക്കുവാനുള്ള സർക്കാർ നീക്കം ആണ് .
 
ഈ ബഡ്ജറ്റിൽ കർഷകർക്ക് പ്രോത്സാഹനം നൽകുന്ന യാതൊന്നും ഉൾപ്പെടുത്തിയിട്ടില്ല എന്നത് ഏറെ നിരാശാജനകമാണ് . ഇത് കർഷകരോടുള്ള കടുത്ത വഞ്ചനയാണ് . കർഷകരുടെ കടക്കെണിക്കു ഒരു ശാശ്വത പരിഹാരം കണ്ടെത്തുക , കടാശ്വാസ കമ്മീഷൻ കൂടുതൽ ശാക്തീകരിക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം എന്നീ ആവശ്യങ്ങളും കത്തോലിക്ക കോൺഗ്രസ് ഉന്നയിച്ചു .
 
കേരളത്തിലെ വിവിധ രൂപതകളിൽ നിന്നും കത്തോലിക്ക കോൺഗ്രസ് നേതാക്കളും പ്രവർത്തകരും , കര്ഷകരും കർഷക പ്രതിഷേധ ജ്വാലയിൽ അണിചേർന്നു . കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് ജോസഫ് കൊച്ചുപറമ്പിൽ  വൈസ് പ്രസിഡന്റ് രാജേഷ് ജോൺ , തോമസ് പീടികയിൽ , വര്ഗീസ് ആന്റണി , ടെസ്സി ബിജു , ബെന്നി ആന്റണി , എബ്രഹാം ജോൺ ,  രൂപത ഭാരവാഹികളായ ഇമ്മാനുവൽ നിധീരി , ജോമി ഡൊമിനിക്,  ബിജു സെബാസ്റ്റ്യൻ,  ബിനു ഡൊമിനിക് തുടങ്ങിയവർ നേത്ര്യത്വം നൽകി.