ഓശാന ഞായർ പ്രവർത്തിദിനം പിൻവലിക്കണം: കത്തോലിക്ക കോൺഗ്രസ്സ്.


ഓശാന ഞായർ പ്രവർത്തിദിനം   പിൻവലിക്കണം: കത്തോലിക്ക കോൺഗ്രസ്സ്.
 
കൊച്ചി : ക്രൈസ്തവരുടെ വിശുദ്ധ വാരാചരണത്തിൻ്റെ ഭാഗമായ ഓശാന ഞായർ പ്രവർത്തി ദിനമാക്കി സമഗ്ര ശിക്ഷ കേരളം ഉത്തരവ് പുറപ്പെടുവിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും നടപടി സർക്കാർ  പിൻവലിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ്സ് ഗ്ലോബൽ സമിതി.
ഇത് ഒരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തിന് മേലുള്ള കടന്നു കയറ്റമാണ്. ഈസ്റ്റർ ദിനത്തിൽ പ്രവർത്തി ദിനമാണെന്ന് ചില ബാങ്കുകളും സർക്കുലർ ഇറക്കിയിരുന്നു.ഞായറാഴ്ചകളിൽ പ്രവർത്തി ദിനമാക്കനുള്ള ഗൂഢ നീക്കങ്ങൾ പലപ്പോഴായി ഉണ്ടായിട്ടുള്ളതാണ്.നിരന്തരം ഉണ്ടാകുന്ന  ഇത്തരം ശ്രമങ്ങൾക്ക് പിന്നിലുള്ള താൽപര്യങ്ങൾ ഗൗരവമായി എടുക്കേണ്ടതാണ്.