സമുദായ ശാക്തീകരണം കത്തോലിക്ക കോൺഗ്രസ്സ് ലക്ഷ്യം വെക്കണം : മാർ റാഫേൽ തട്ടിൽ.


സമുദായ ശാക്തീകരണം കത്തോലിക്ക കോൺഗ്രസ്സ് ലക്ഷ്യം വെക്കണം : മാർ റാഫേൽ തട്ടിൽ.
 
കൊച്ചി: സമുദായത്തിൻ്റെ സാമൂഹിക,രാഷ്ട്രീയ ആവശ്യങ്ങൾ നേടിയെടുക്കുവാൻ  കത്തോലിക്കാ കോൺഗ്രസ്സ്  വിട്ടു വീഴ്ചയില്ലാത്ത നിലപാട് എടുത്ത് നേതൃത്വം വഹിക്കണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ നടന്ന സമുദായ നേതൃ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
കത്തോലിക്ക കോൺഗ്രസ്സിൻ്റെ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിലായിരിക്കണം.
അനീതിക്കെതിരെ പോരാടുന്ന തിരുത്തൽ ശക്തിയായി നേതാക്കൾ മാറണം.സമുദായ പ്രശ്നങ്ങളിൽ മുഖം നോക്കാതെ നിലപാടെടുക്കുവാൻ അവർക്ക്  സാധിക്കണം.നവ സാമൂഹ്യ നിർമ്മിതിയിൽ ഭരണ,രാഷ്ട്രീയ രംഗത്തേക്ക് സമുദായ അംഗങ്ങൾ കൂടുതലായി കടന്നു വരണമെന്നും പഞ്ചായത്ത് തലം മുതൽ നേതൃത്വപരമായ പങ്ക് വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനങ്ങളുടെ അടിസ്ഥാനത്തിൽ അവകാശമെന്ന നിലയിൽ അൽമായർ സഭയുടെ പ്രവർത്തന മണ്ഡലങ്ങളിൽ ഉണ്ടാവണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കത്തോലിക്ക കോൺഗ്രസ്സിൻ്റെ ഇടപെടലുകൾക്ക് സഭയുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു.
 
കത്തോലിക്കാ കോൺഗ്രസ്സിൻ്റെ 106 മത് ജന്മവാർഷികം മെയ് 11,12 തീയതികളിൽ പാലാ രൂപതയുടെ ആതിഥേയത്വത്തിൽ അരുവിത്തുറയിൽ വെച്ച് നടത്തുവാൻ കേന്ദ്ര working കമ്മിറ്റി തീരുമാനിച്ചു.